പാക്കിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല
Thursday, November 23, 2023 1:37 AM IST
ലാഹോർ: പ്രണയത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല. പാക് പഞ്ചാബിലെ മുസാഫർനഗറിൽ അലിപുർ ഗ്രാമത്തിലാണു സഹോദരിയെയും കാമുകനെയും യുവാവ് കോടാലി കൊണ്ടുവെട്ടിക്കൊന്നത്.
പ്രതിയായ മുൽസിം ഹുസൈൻ ഇരുപതുകാരിയായ സഹോദരി സൈതുൻ ബിബിയെയും കാമുകൻ ഫയാസ് ഹുസൈനെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം ആയിരത്തോളം സ്ത്രീകളാണ് പാക്കിസ്ഥാനിൽ മാനംകാക്കൽ കൊലപാതകത്തിനിരയാകുന്നത്.