റോസാലിൻ കാർട്ടർ അന്തരിച്ചു
Tuesday, November 21, 2023 12:57 AM IST
അറ്റ്ലാന്റ: മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ഭാര്യ റോസാലിൻ കാർട്ടർ (96) അന്തരിച്ചു. 77 വർഷം നീണ്ട ദാന്പത്യത്തിൽ വിശ്വസ്തയായ ഉപദേഷ്ടാവായിരുന്നു റോസാലിൻ എന്ന് ജിമ്മി കാർട്ടർ അനുസ്മരിച്ചു.
യുഎസിലെ മറ്റു പ്രഥമ വനിതകളെ അപേക്ഷിച്ച് റോസാലിൻ കാർട്ടർ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കുകയും പ്രസിഡന്റിന് ഉപദേശങ്ങൾ നല്കുകയും ചെയ്തിരുന്നു.
1977 മുതൽ 1981 വരെ ഭരിച്ച കാർട്ടറിന്റെ പ്രതിനിധിയായി വിദേശപര്യടനങ്ങളും അവർ നടത്തിയിരുന്നു. ജിമ്മി കാർട്ടറിന്റെ ഉപദേഷ്ടാക്കൾ റോസാലിന്നിനെ ‘സഹ പ്രസിഡന്റ്’ എന്നാണ് വിളിച്ചിരുന്നത്.
വൈറ്റ്ഹൗസ് വിരുന്നുകളിൽ വൈൻ ഒഴിച്ചുള്ള മദ്യങ്ങൾ റോസാലിൻ അനുവദിച്ചിരുന്നില്ല.