ഇറാക്കിലെ തീപിടിത്തം: മരണം 119 ആയി
Thursday, October 5, 2023 1:13 AM IST
ബാഗ്ദാദ്: ഇറാക്കിലെ നിനവേ പ്രവിശ്യയിൽ ക്രിസ്ത്യൻ വിവാഹാഘോഷം നടന്ന ഹാളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി.
പരിക്കേറ്റു ചികിത്സയിലായിരുന്ന ഇരുപതോളം പേരാണു മരിച്ചത്. നവവധുവിന്റെ പിതാവും മരിച്ചവരിൽ ഉൾപ്പെടുന്നു. മുന്നൂറിലേറെ പേർക്കാണ് കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.