ടൊ​​റൊ​​ന്‍റോ: ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്കാ​​ൻ ശ്ര​​മി​​ക്കി​​ല്ലെ​​ന്ന് ക​​നേ​​ഡി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സ്റ്റി​​ൻ ട്രൂ​​ഡോ. ന്യൂ​​ഡ​​ൽ​​ഹി​​യു​​മാ​​യി ക്രിയാത്മ​​ക ബ​​ന്ധം തു​​ട​​രു​​മെ​​ന്ന് അ​​ദ്ദേ​​ഹം ഒ​​ട്ടാ​​വ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

41 ക​​നേ​​ഡി​​യ​​ൻ ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ളോ​​ടു രാ​​ജ്യം വി​​ടാ​​ൻ ഇ​​ന്ത്യ ആ​​വ​​ശ്യ​​പ്പെ​​ട്ടു​​വെ​​ന്നു റി​​പ്പോ​​ർ​​ട്ടി​​നോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


കാ​​ന​​ഡ​​യി​​ലെ ഇ​​ന്ത്യ​​ൻ ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ളെ പു​​റ​​ത്താ​​ക്കു​​മോ എ​​ന്ന ചോ​​ദ്യ​​ത്തി​​ന്, പ്ര​​ശ്നം വ​​ഷ​​ളാ​​ക്കാ​​ന​​ല്ല, ന്യൂ​​ഡ​​ൽ​​ഹി​​യു​​മാ​​യി ചേ​​ർ​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​ണു താ​​ത്പ​​ര്യ​​മെ​​ന്ന് ട്രൂ​​ഡോ പ​​റ​​ഞ്ഞു.