കാ​​ഠ്മ​​ണ്ഡു: പ​​ടി​​ഞ്ഞാ​​റ​​ൻ നേ​​പ്പാ​​ളി​​ലു​​ണ്ടാ​​യ ര​​ണ്ടു ഭൂ​​ക​​ന്പ​​ങ്ങ​​ളി​​ൽ പ​​ത്തു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​നേ​​കം വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു.

റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 5.3 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ക​​ന്പം ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.40നാ​​ണു​​ണ്ടാ​​യ​​ത്. ര​​ണ്ടാ​​മ​​ത്തെ ഭൂ​​ക​​ന്പം റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 6.3 രേ​​ഖ​​പ്പെ​​ടു​​ത്തി. 3.06നാ​​ണ് ഇ​​തു​​ണ്ടാ​​യ​​ത്. ബാ​​ജ്ഹാം​​ഗ് ജി​​ല്ല​​യാ​​ണു പ്ര​​ഭ​​വ​​കേ​​ന്ദ്രം.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നും ആ​​റി​​നും ഇ​​ട​​യി​​ൽ ആ​​റു തു​​ട​​ർ​​ച​​ല​​ന​​ങ്ങ​​ളു​​മു​​ണ്ടാ​​യി. ബാ​​ജ്ഹാം​​ഗ് ജി​​ല്ല​​യി​​ൽ ഒ​​ന്പ​​തു പേ​​ർ​​ക്കും സ​​മീ​​പ​​ത്തെ അഛാം ​​ജി​​ല്ല​​യി​​ൽ ഒ​​രാ​​ൾ​​ക്കു​​മാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഭൂ​​ക​​ന്പ​​ത്തെ​​ത്തു​​ട​​ർ​​ന്നു​​ള്ള പ​​രി​​ഭ്രാ​​ന്തി​​യി​​ൽ ര​​ണ്ടു​​നി​​ല കെ​​ട്ടി​​ട​​ത്തി​​ന്‍റെ മു​​ക​​ളി​​ൽ​​നി​​ന്നു ചാ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക്കു പ​​രി​​ക്കേ​​റ്റു. ദോ​​തി, ബ​​ജു​​ര, ബൈ​​താ​​ദി ജി​​ല്ല​​ക​​ളി​​ലും ഭൂ​​ക​​ന്പ​​ത്തി​​ന്‍റെ പ്ര​​ക​​ന്പ​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു.


ഡ​​​ൽ​​​ഹി​​​യി​​​ലും ഭൂ​​​ച​​​ല​​​നം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.6 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​ന​​​മു​​​ണ്ടാ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 2.51 ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ലും പ​​​ല​​​യി​​​ട​​​ത്തും പ്ര​​​ക​​​ന്പ​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ആ​​​ളു​​​ക​​​ൾ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യി കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​യോ​​​ടി. നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളൊ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.