ബോ​സ്റ്റ​ൺ: ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ചെ​റി​യ അ​ന്ത​ർ​വാ​ഹി​നി അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ കാ​ണാ​താ​യി. തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി ബോ​സ്റ്റ​ൺ കോ​സ്റ്റ്ഗാ​ർ​ഡ് അ​റി​യി​ച്ചു. അ​ന്ത​ർ​വാ​ഹ​ിനി​യി​ൽ എ​ത്ര​പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​റി​യി​ല്ല.

1912ലെ ​ടൈ​റ്റാ​നി​ക് ദു​ര​ന്ത​ത്തി​ൽ 1,500ല​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു. കാ​ന​ഡ​യി​ലെ ന്യൂ​ഫൗ​ണ്ട്‌​ലാ​ൻ​ഡി​ൽ​നി​ന്ന് 600 കി​ലോ​മീ​ർ അ​ക​ലെ 3800 മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ക​പ്പ​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.


ഓ​ഷ​ൻ​ഗേ​റ്റ് എ​ക്സ്പ​ഡി​ഷ​ൻ എ​ന്ന ക​ന്പ​നി​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പൈലറ്റ് അടക്കം അ​ഞ്ചു പേ​ർ​ക്കു ക​യ​റാ​വു​ന്ന അ​ന്ത​ർ​വാ​ഹി​നി​യി​ലാ​ണ് യാ​ത്രി​ക​ർ പോ​യ​ത്. എ​ട്ടു ദി​വ​സം നീ​ളു​ന്ന യാ​ത്ര​യ്ക്ക് ഒ​രാ​ളി​ൽ​നി​ന്ന് ര​ണ്ട​ര ല​ക്ഷം ഡോ​ള​റാ​ണ് ക​ന്പ​നി ഈ​ടാ​ക്കു​ന്ന​ത്.