പരിശോധനയ്ക്കായി മാർപാപ്പ ആശുപത്രിയിൽ
Wednesday, June 7, 2023 12:49 AM IST
റോം: ഫ്രാൻസിസ് മാർപാപ്പ ഇന്നലെ ആശുപത്രിയിലെത്തി പരിശോധന നടത്തി. റോമിലെ ജെമേല്ലി ആശുപത്രിയിൽ വിവിധ പരിശോധനകൾക്കായി ഇന്നലെ രാവിലെയാണു മാർപാപ്പയെത്തിയത്. പരിശോധനകൾക്കുശേഷം അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി. മാർച്ച് അവസാനം മാർപാപ്പ മൂന്നു ദിവസം ജെമേല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.