രാഷ്ട്രപതി ദ്രൗപദി മുർമുവിന് സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി
Wednesday, June 7, 2023 12:49 AM IST
പാരാമരിബോ: രാഷ്ട്രപതി ദ്രൗപദി മുർമുവിനു സുരിനാമിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ‘ഗ്രാൻഡ് ഓർഡർ ഓഫ് ദ ചെയിൻ ഓഫ് യെല്ലോ സ്റ്റാർ’ എന്ന പേരിലുള്ള ബഹുമതി സുരിനാം പ്രസിഡന്റ് ചന്ദ്രികാപ്രസാദ് സന്തോഖിയാണ് സമ്മാനിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണു രാഷ്ട്രപതി സുരിനാമിലെത്തിയത്.