ബിജെപിയെ വീഴ്ത്താൻ ഇന്ത്യൻ ജനത ഒരുങ്ങിയെന്നു രാഹുൽ
Sunday, June 4, 2023 11:31 PM IST
ന്യൂയോർക്ക്: കർണാടകയിലെ വിജയത്തിനു പിന്നാലെ തെലുങ്കാനയിലും മറ്റു സംസ്ഥാനങ്ങളിലും ബിജെപിയെ കോൺഗ്രസ് തൂത്തെറിയുമെന്നു രാഹുൽ ഗാന്ധി. കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ ജനങ്ങളും വിദ്വേഷം നിറഞ്ഞ ബിജെപിയുടെ ആശയസംഹിതയെ പരാജയപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണെന്നു രാഹുൽ പറഞ്ഞു. ന്യൂയോർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച വിരുന്നിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശിലെ ജനങ്ങൾ, തെലുങ്കാനയിലെ ജനങ്ങൾ, രാജസ്ഥാനിലെ ജനങ്ങൾ, ഛത്തീസ്ഗഡിലെ ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്താൻ ഒരുങ്ങിക്കഴിഞ്ഞു. ബിജെപി പരത്തുന്ന വിദ്വേഷവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നു ഇന്ത്യയിലെ ജനങ്ങൾ മനസിലാക്കി. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കും-രാഹുൽ പറഞ്ഞു.