ട്രെയിൻ ദുരന്തം ഹൃദയഭേദകം: ബൈഡൻ
Sunday, June 4, 2023 11:31 PM IST
വാഷിംഗ്ടൺ ഡിസി: ഒഡീഷ ട്രെയിൻ ദുരന്തവാർത്ത തന്റെ ഹൃദയം തകർത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മൂന്നു ട്രെയിനുകൾ ഉൾപ്പെട്ട അപകടത്തിൽ ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടവാർത്തയറിഞ്ഞ് യുഎസ് പ്രഥമവനിത ജിൽ ബൈഡന്റെയും തന്റെയും ഹൃദയം തകർന്നുവെന്നും അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർഥിക്കുന്നുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.