ഭീകരാക്രമണത്തിൽ രണ്ടു മരണം
Friday, June 2, 2023 1:06 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇറാൻ അതിർത്തിയോടു ചേർന്ന സൈനിക പോസ്റ്റിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു.
കെച്ച് ജില്ലയിലെ സിംഗ്വാൻ പോസ്റ്റിനു ഭീകരർ ആക്രമിക്കുകയായിരുന്നുവെന്നു സൈന്യം പറഞ്ഞു. സൈന്യത്തിന്റെ തിരിച്ചടിയെത്തുടർന്നു രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ നടക്കുന്നു. ഭീകരരെക്കുറിച്ച് ഇറേനിയൻ അധികൃതർക്കും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
കഴിഞ്ഞമാസം പാക് അതിർത്തിയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ഇറേനിയൻ അതിർത്തിരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടിരുന്നു.