ഇമ്രാൻ അനുകൂലിയായ മാധ്യമപ്രവർത്തകനെ മോചിപ്പിച്ചു
Wednesday, May 31, 2023 12:45 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകപ്പെട്ട പ്രമുഖ ടെലിവിഷൻ മാധ്യമപ്രവർത്തകനെ മോചിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അനുകൂലിക്കുന്ന സാമി അബ്രാഹിനെ കഴിഞ്ഞയാഴ്ചയാണു ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ഇസ്ലാമാബാദിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന സാമിയെ നാലു വാഹനങ്ങളിലെത്തിയ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പാക്കിസ്ഥാനിലെ സുരക്ഷാ ഏജൻസികളാണ് സാമിയെ തട്ടിക്കൊണ്ടുപോയതെന്നാണു വിലയിരുത്തൽ. ഇമ്രാൻ അനുകൂലിയായ ടെലിവിഷൻ മാധ്യമപ്രവർത്തകൻ ഇമ്രാൻ റിയാസിനെ ഒരു മാസമായി കാണാനില്ല.