യുഎസ് സൈനിക ആസ്ഥാനങ്ങളിൽ ചൈനീസ് സൈബറാക്രമണം
Friday, May 26, 2023 12:59 AM IST
വാഷിംഗ്ടൺ ഡിസി: ഗുവാമിലെ അമേരിക്കൻ സൈനിക ആസ്ഥാനങ്ങളിൽ ചൈനീസ് സൈബർ ആക്രമണം ഉണ്ടായതായി ടെക് കന്പനിയായ മൈക്രോസോഫ്റ്റ് അറിയിച്ചു.
അമേരിക്കയ്ക്കു നേർക്കുണ്ടാകുന്ന ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നാണിത്. ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന വോൾട്ട് ടൈഫൂൺ എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്നും അറിയിച്ചു.