ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ മെ​​​രാ​​​പി അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ ലാ​​​വ​​​യൊ​​​ഴു​​​കി. ഇ​​​തോ​​​ടൊ​​​പ്പം ല​​​ഘു ഭൂ​​​ക​​​ന്പ​​​ങ്ങ​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ആ​​​ള​​​പാ​​​യ​​​മോ അ​​​പ​​​ക​​​ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും സ​​​ജീ​​​വ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ മെ​​​രാ​​​പി​​​യുടെ ഏ​​​ഴു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ നി​​​യ​​​ന്ത്രി​​​ത മേ​​​ഖ​​​ല​​​യാ​​​ണ്. 2010ൽ ​​​ഈ അഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മു​​​ന്നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ര​​​ണ്ടേമു​​​ക്കാ​​​ൽ ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.