ബലൂചിസ്ഥാനിൽ ഗോത്രവർഗ നേതാവ് ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു
Saturday, March 18, 2023 12:27 AM IST
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗോത്രവർഗ നേതാവ് അഹമ്മദ് ഖാൻ കിബ്സായി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേർക്ക് സായുധ സംഘം ആക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കിബ്സായിയുടെ രണ്ടു സഹോദരങ്ങളും ഉൾപ്പെടുന്നു. കിബ്സായിയുമായി പ്രദേശവാസികൾക്ക് ഭിന്നതയുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺക്വ പ്രവിശ്യയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ടു ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ രണ്ടു കുട്ടികൾക്കു ജീവൻ നഷ്ടമായി. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.