കിഴ്സ്റ്റൻ സിനീമ പാർട്ടി വിട്ടു; സെനറ്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ഡെമോക്രാറ്റുകൾ
കിഴ്സ്റ്റൻ സിനീമ പാർട്ടി വിട്ടു; സെനറ്റിൽ  ഭൂരിപക്ഷം നഷ്ടപ്പെട്ട് ഡെമോക്രാറ്റുകൾ
Friday, December 9, 2022 10:31 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ കി​​​ഴ്സ്റ്റ​​​ൻ സി​​​നീ​​​മ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി വി​​​ടു​​​ന്ന​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്നും സ്വ​​​ത​​​ന്ത്ര​​​യാ​​​യി സെ​​​ന​​​റ്റി​​​ലി​​​രി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​തോ​​​ടെ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്ക് സെ​​​ന​​​റ്റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​രി​​​യ ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ല്ലാ​​​താ​​​​യി. നൂ​​​റം​​​ഗ സ​​​ഭ​​​യി​​​ൽ സി​​​നീ​​​മ അ​​​ട​​​ക്കം 51 ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സെ​​​ന​​​റ്റ​​​ർ​​​മാ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സി​​​നീ​​​മ പോ​​​യാ​​​ലും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ലാ ഹാ​​​രീ​​​സി​​​നു​​​ള്ള വോ​​​ട്ട​​​വ​​​കാ​​​ശം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്ക് സെ​​​ന​​​റ്റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം നി​​​ല​​​നി​​​ർ​​​ത്താം.


അ​​​രി​​​സോ​​​ണ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​റാ​​​യ സി​​​നീ​​​മ നാ​​​ലു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം​​കൂ​​​ടി കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ ച​​​ട്ട​​​ക്കൂ​​​ടി​​​ലും താ​​​ൻ ഒ​​​തു​​​ങ്ങി​​​ല്ലെ​​​ന്നാ​​​ണ് അ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​ത്.

വെ​ർ​മോ​ണ്ടി​ൽ​നി​ന്നു​ള്ള ബേ​ർ​ണി സാ​ണ്ടേ​ഴ്സ്, മെ​യി​നി​ലെ ആ​ൻ​ഗ​സ് കിം​ഗ് എ​ന്നി​വ​ർ നി​ല​വി​ൽ സ്വ​ത​ന്ത്ര​രാ​യി​ട്ടാ​ണ് സെ​ന​റ്റി​ൽ ഇ​രി​ക്കു​ന്ന​തെ​ങ്കി​ലും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​നു​ഭാ​വി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.