കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
Saturday, April 20, 2024 2:18 AM IST
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ചാവേർ ആക്രമണത്തിൽനിന്ന് അഞ്ചു ജാപ്പനീസ് പൗരന്മാർ രക്ഷപ്പെട്ടു. എന്നാൽ, ഇവരുടെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു.
സുസുക്കി മോട്ടോഴ്സിലെ ജീവനക്കാരായ ജാപ്പനീസ് പൗരന്മാരുടെ വാഹനത്തെ ചാവേറും ഒരു അക്രമിയും ലക്ഷ്യമിടുകയായിരുന്നു. സ്ഫോടനത്തിൽ ചാവേർ കൊല്ലപ്പെട്ടു.
ഇയാളുടെ സഹായിയെ പോലീസ് വെടിവച്ചു കൊന്നു. മൂന്നു വാഹനങ്ങളിലായാണ് ജാപ്പനീസ് പൗരന്മാർ താമസസ്ഥലത്തുനിന്നു എക്സ് പോർട്ട് പ്രോസസിംഗ് സോണിലേക്കു പോയത്.