പാക്കിസ്ഥാനിൽ ഖനി സ്ഫോടനത്തിൽ ആറു മരണം
Monday, December 5, 2022 2:12 AM IST
കറാച്ചി: തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹർനായി ജില്ലയിലെ ഷരാജ് ഖനിയിലായിരുന്നു അപകടം. ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായതെന്ന് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ ഖനിയുടെ ഒരുഭാഗം ഇടിഞ്ഞുവീണ് തൊഴിലാളികൾ ഇതിനുള്ളിലാവുകയായിരുന്നു. ഖനിയിലെ വാതകം ചോർന്നതാണ് സ്ഫോടനത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. സ്ഫോടനത്തിനു പിന്നാലെ ഖനിയിൽ 1500 അടി താഴ്ചയിൽ അഗ്നിബാധയും ഉണ്ടായി.