അമേരിക്കൻ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; ഏഴ ു മരണം
Thursday, November 24, 2022 12:52 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു.
വിർജീനിയ സംസ്ഥാനത്തെ ചെസപീക്ക് നഗരത്തിൽ പ്രാദേശികസമയം ചൊവ്വാഴ്ച രാത്രി പത്തേകാലിനായിരുന്നു സംഭവം.
സൂപ്പർമാർക്കറ്റിലെ മാനേജരാണ് അക്രമം നടത്തിയത്. തുടർന്ന് ഇയാൾ വെടിവച്ചു ജീവനൊടുക്കി. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല.
സൂപ്പർമാർക്കറ്റിനുള്ളിലാണു സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അക്രമിക്കൊപ്പം മറ്റാരുമില്ലായിരുന്നു.
ജനങ്ങൾ കൂട്ടത്തോടെ കൊല്ലപ്പെടുന്ന വെടിവയ്പു സംഭവങ്ങൾ വർധിച്ചുവരുന്നതിൽ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി കടുത്ത പ്രതിഷേധം ഉന്നയിച്ചു.