യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനങ്ങൾ തകർന്നു
Saturday, November 19, 2022 11:51 PM IST
കീവ്: അടുത്തിടെ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ യുക്രെയ്നിലെ വൈദ്യുതിവിതരണ സംവിധാനത്തിന്റെ പകുതിയും നശിച്ചതായി പ്രധാനമന്ത്രി ഡെനിസ് ഷ്മൈഹൽ പറഞ്ഞു.
ശൈത്യകാലം ആരംഭിച്ചതിനാൽ യുക്രെയ്ൻ ജനത കടുത്ത ദുരിതമാണു നേരിടുന്നത്.
രാജ്യത്ത് ഒരു കോടി പേർക്കു വൈദ്യുതി ഇല്ലാതായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.