ഗീതാ ഗോപിനാഥ് ഐഎംഎഫ് ഫസ്റ്റ് ഡിഎംഡി
ഗീതാ ഗോപിനാഥ് ഐഎംഎഫ് ഫസ്റ്റ് ഡിഎംഡി
Saturday, December 4, 2021 12:47 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​സി: മ​​​​​ല​​​​​യാ​​​​​ളി സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​വി​​​​​ദ​​​​​ഗ്ധ​​​​​യും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര നാ​​​​​ണ​​​​​യ​​​​​നി​​​​​ധി (ഐ​​​​​എം​​​​​എ​​​​​ഫ്) ചീ​​​​​ഫ് ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​സ്റ്റു​​​​​മാ​​​​​യ ഗീ​​​​​താ ഗോ​​​​​പി​​​​​നാ​​​​​ഥി​​​​​നെ ഐ​​​​​എം​​​​​എ​​​​​ഫി​​​​​ന്‍റെ ഫ​​​​​സ്റ്റ് ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ(​​​​​ഡി​​​​​എം​​​​​ഡി) ആ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. ജെ​​​​​ഫ്രി ഒ​​​​​കാ​​​​​മോ​​​​​ട്ട​​​​​യ്ക്കു പ​​​​​ക​​​​​ര​​​​​മാ​​ണു ഗീ​​​​​താ ഗോ​​​​​പി​​​​​നാ​​​​​ഥി​​​​​ന്‍റെ നി​​​​​യ​​​​​മ​​​​​നം.

ചീ​​​​​ഫ് ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​സ്റ്റാ​​​​​യി മൂ​​​​​ന്നു വ​​​​​ർ​​​​​ഷം ഐ​​​​​എം​​​​​എ​​​​​ഫി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച ഗീ​​​​​ത 2022 ജ​​​​​നു​​​​​വ​​​​​രി​​​​​യിൽ ഹാ​​​​​ർ​​​​​വാ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി പ്ര​​​​​ഫ​​​​​സ​​​​​ർ പ​​​​​ദ​​​​​വി​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​നി​​​​​രി​​​​​ക്കെ​​​​​യാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മനം. ജെ​​​​​ഫ്രി​​​​​യും ഗീ​​​​​ത​​​​​യും മി​​​​​ക​​​​​ച്ച സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രാ​​​​​ണ്. ജെ​​​​​ഫ്രി പോ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ വി​​​​​ഷ​​​​​മ​​​വും ഗീ​​​​​ത ഫ​​​​​സ്റ്റ് സി​​​​​എം​​​​​ഡി​​​​​യാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ന്തോ​​​​​ഷ​​​​​വു മു​​​​​ണ്ട്- ഐ​​​​​എം​​​​​എ​​​​​ഫ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ക്രി​​​​​സ്റ്റ​​​​​ലി​​​​​ന ജോ​​​​​ർ​​​​​ജീ​​​​​വ പ​​​​​റ​​​​​ഞ്ഞു.


പ്ര​​​​​തി​​​​​സ​​​​​ന്ധിഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഗീ​​​​​താ ഗോ​​​​​പി​​​​​നാ​​​​​ഥി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വം ആ​​​​​ഗോ​​​​​ള സാ​​​​​ന്പ​​​​​ത്തി​​​​​ക വ്യ​​​​​വ​​​​​സ്ഥ‍യെ​​​​​യും ഐ​​​​​എം​​​​​എ​​​​​ഫി​​​​​നെ​​​​​യും മു​​​​​ന്നോ​​​​​ട്ടു ന‍യി​​​​​ച്ചെ​​​​​ന്നും ജോ​​​​​ർ​​​​​ജീ​​​​​വ പ​​​​​റ​​​​​ഞ്ഞു. ഐ​​​​​എം​​​​​എ​​​​​ഫ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ആ​​​​​ദ്യ വ​​​​​നി​​​​​താ ചീ​​​​​ഫ് ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​സ്റ്റാ​​​​​ണ് ഗീ​​​​​ത. 190 രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​ണ് ഐ​​​​​എം​​​​​എ​​​​​ഫി​​​​​ൽ അം​​​​​ഗ​​​​​ത്വ​​​​​മു​​​​​ള്ള​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.