റോ​മ​ൻ സിനഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​തയിൽ ഒ​രു​ക്ക​ങ്ങ​ൾക്ക് തുടക്കം
റോ​മ​ൻ സിനഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ  രൂ​പ​തയിൽ ഒ​രു​ക്ക​ങ്ങ​ൾക്ക് തുടക്കം
Monday, October 18, 2021 11:47 PM IST
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യി​​​​ൽ ന​​ട​​ന്ന പ്ര​​ത്യേ​​ക സെ​​മി​​നാ​​ർ ബി​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ൽ രൂ​​​​പ​​​​താ​​​​ധ്യ​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​ന്പി​​​​ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​യ്തു.

​​ പ​​​​ര​​​​സ്പ​​​​ര സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യും കേ​​​​ൾ​​​​വി​​​​ക്കാ​​​​യും എ​​​​ല്ലാ വൈ​​​​ദി​​​​ക​​​​രെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രെ​​​​യും വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും എ​​​​ല്ലാ ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും ഇ​​​​ത​​​​ര മ​​​​ത വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​​​​യും മ​​​​റ്റെ​​​​ല്ലാ​​​​വ​​​​രെ​​​​യും ബിഷപ്പ് ആഹ്വാനം ചെയ്തു.


അ​​​​തി​​​​ലൂ​​​​ടെ ദൈ​​​​വ​​​​സ്വ​​​​രം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ന്‍ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ ദൗ​​​​ത്യ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കാ​​​​നാ​​ണു രൂ​​​​പ​​​​ത ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​ന്ന് മാ​​ർ സ്രാ​​ന്പി​​ക്ക​​ൽ പ​​റ​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യി രൂ​​​​പ​​​​താ പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് റ​​വ.​​ഡോ. ​​ആ​​​​ന്‍റ​​​​ണി ചു​​​​ണ്ടെ​​​​ലി​​​​ക്കാ​​​​ട്ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ ക​​​​മ്മി​​​​റ്റി​​​​യും രൂ​​​​പീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.