ഗ്രീസിൽ ഭൂചലനം: ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു, ഒ​​​​ന്പതു പേ​​​​ർ​​​​ക്കുപ​​​​രി​​​​ക്ക്
Monday, September 27, 2021 11:23 PM IST
ഏ​​​​ഥ​​​​ൻ​​​​സ്: ഗ്രീ​​​​ക്ക് ദ്വീ​​​​പാ​​​​യ ക്രീറ്റിൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഒ​​​​ന്പ​​​​തു​​​​പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 5.8 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ​​​​ഭൂ​​​​ചല​​​​ന​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ​​​​ക്കും ആ​​​​രാ​​​​ധ​​​​നാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും കേ​​​​ടു​​​​പാ​​​​ടു പ​​​​റ്റി.

ഭൂ​​​​ക​​​​ന്പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹി​​​​രാ​​​​ക്‌​​​​ലി​​​​യ​​​​ൺ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പേ​​​​ർ സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഓ​​​ടി​​​മാ​​​റി. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. തു​​​​ട​​​​ർ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ പ​​​​ല​​​​ത​​​​വ​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്ത് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥ​​​​നാ​​​​യ ആ​​​​ഥ​​​​ൻ​​​​സി​​​​ന് 246 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്കാ​​​​യാ​​​​ണു ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥ നി​​​​രീ​​​​ക്ഷ​​​​ണ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.