സവാഹിരിയുടെ വീഡിയോ പുറത്ത്
Sunday, September 12, 2021 11:04 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ൽ​​​ക്വ​​​യ്ദ ത​​​ല​​​വ​​​ൻ അ​​​യ്മ​​​ൻ അ​​​ൽ സ​​​വാ​​​ഹി​​​രി​​​യു​​​ടെ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ നീ​​​ള​​​മു​​​ള്ള വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു. ഇ​​​യാ​​​ൾ അ​​​സു​​​ഖ​​​ങ്ങ​​​ൾ മൂ​​​ലം മ​​​രി​​​ച്ചു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

9/11 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ 20-ാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്ന് ജി​​​ഹാ​​​ദി വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന യു​​​എ​​​സി​​​ലെ എ​​​സ്ഐ​​​ടി​​​ഇ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഗ്രൂ​​​പ്പ് അ​​​റി​​​യി​​​ച്ചു.


അ​​​ടു​​​ത്തി​​​ടെ റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത വീ​​​ഡി​​​യോ ആ​​​ണി​​​തെ​​​ന്ന​​​തി​​​നു തെ​​​ളി​​​വി​​​ല്ല. താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ പി​​​ടി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ​​​വാ​​​ഹി​​​രി പ​​​റ​​​യു​​​ന്നി​​​ല്ല.

അ​​​തേ​​​സ​​​മ​​​യം, യു​​​എ​​​സ് സേ​​​ന അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ വി​​​ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്നു​​​ണ്ട്. അ​​​ഫ്ഗാ​​​ൻ വി​​​ടു​​​ന്ന​​​തി​​​നു യു​​​എ​​​സ് താ​​​ലി​​​ബാ​​​നു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യ​​​ത് 2020 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.