ജയിൽചാടിയ പലസ്തീൻകാരെ ഇസ്രയേൽ പിടികൂടി
Saturday, September 11, 2021 10:55 PM IST
ടെ​ൽ അ​വീ​വ്: അ​തീ​വ​സു​ര​ക്ഷ​യു​ള്ള ഗി​ൽ​ബോ​വാ ജ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ആ​റു പ​ല​സ്തീ​നി ത​ട​വു​കാ​രി​ൽ നാ​ലു പേ​രെ ഇ​സ്രേ​ലി പോ​ലീ​സ് പി​ടി​കൂ​ടി. ത​ട​വ​റ​യി​ൽ തു​ര​ങ്കം കു​ഴി​ച്ച് ര​ക്ഷ​പ്പെ​ട്ട ഇ​വ​രെ പി​ടി​കൂ​ടാ​ൻ ഇ​സ്ര​യേ​ലി​ലും അ​ധി​നി​വേ​ശ വെ​സ്റ്റ്ബാ​ങ്കി​ലും ​ഇ​സ്രേ​ലി സു​ര​ക്ഷാ സേ​ന​ക​ൾ വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രിക​യാ​യി​രു​ന്നു.

വെ​ള്ളി രാ​ത്രി​യും ശ​നി പു​ല​ർ​ച്ചെ​യു​മാ​യി ര​ണ്ടി​ട​ത്തു​നി​ന്നാ​ണ് നാ​ലു പേ​രെ പി​ടി​ച്ച​ത്. അ​റ​ബ് വം​ശ​ജ​ർ ധാ​രാ​ള​മു​ള്ള ന​സ​റത്ത് ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​നി​ന്നാ​ണ് ര​ണ്ടു​പേ​രെ ആ​ദ്യം പി​ടി​കൂ​ടി​യ​ത്.

ജ​യി​ൽ​ചാ​ട്ടം ആ​സൂ​ത്ര​ണം ചെ​യ്ത പ​ല​സ്തീ​ൻ തീ​വ്ര​വാ​ദി നേ​താ​വ് സ​ക്ക​റി​യ സു​ബെ​യ്ദ് അ​ട​ക്കം ര​ണ്ടു​പേ​രെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ന​സ​റത്തി​ന്‍റെ വ​ട​ക്കു​നി​ന്നും പി​ടി​കൂ​ടി. ശേ​ഷി​ക്കു​ന്ന ര​ണ്ടു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

ജ​യി​ൽ​ചാ​ട്ടം ഇ​സ്രേ​ലി സു​ര​ക്ഷാ​സേ​ന​യ്ക്കു നാ​ണ​ക്കേ​ടാ​യി​രു​ന്നു. വെ​സ്റ്റ്ബാ​ങ്കി​ലെ​യും ഗാ​സാ​യി​ലെ​യും പ​ല​സ്തീ​നി​ക​ൾ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.