ല​ത്തീ​ൻ റീ​ത്തി​ലെ കു​ർ​ബാ​ന​ക്ര​മ​ത്തി​ന് പു​ത്ത​ൻ നി​ർ​ദേ​ശ​ങ്ങ​ൾ
ല​ത്തീ​ൻ റീ​ത്തി​ലെ  കു​ർ​ബാ​ന​ക്ര​മ​ത്തി​ന്  പു​ത്ത​ൻ നി​ർ​ദേ​ശ​ങ്ങ​ൾ
Sunday, July 18, 2021 12:12 AM IST
വ​​​ത്തി​​​ക്കാ​​​ൻ: ല​​​ത്തീ​​​ൻ റീ​​​ത്തി​​​ലെ ‘അ​​​സാ​​​ധാ​​​ര​​​ണ കു​​​ർ​​​ബാ​​​ന​​​ക്ര​​​മ’ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് രൂ​​​പ​​​താ മെ​​​ത്രാ​​​ന്‍റെ അ​​​നു​​​വാ​​​ദം വാ​​​ങ്ങി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം. ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ലു​​​ള്ള 1962ലെ ​​​റോ​​​മ​​​ൻ മി​​​സ​​​ൽ അ​​​നു​​​സ​​​രി​​​ച്ച് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ ​​​റീ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​ർ​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​കൊ​​​ണ്ട് 2007-ൽ ​​​ബ​​​ന​​​ഡി​​​ക്‌​​​ട് പ​​തി​​നാ​​റാ​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി​​​യാ​​​ണ് ജൂ​​​ലൈ 16ന് ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ‘പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ക​​​ർ’ എ​​​ന്ന രേ​​​ഖ​​​യി​​​ലൂ​​​ടെ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.

ബ​​​ന​​​ഡി​​​ക്‌​​​ട് പാ​​​പ്പാ​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ സാ​​​ധി​​​ക്കാ​​​നാ​​​കാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​നം. മെ​​​ത്രാ​​​ന്മാ​​​ർ​​​ക്കാ​​​ണ് രൂ​​​പ​​​ത​​​യി​​​ൽ എ​​​വി​​​ടെ​​​യൊ​​​ക്കെ പു​​​രാ​​​ത​​​ന രീ​​​തി​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കാം എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം. അ​​​തു​​​പോ​​​ലെ തു​​​ട​​​ർ​​​ന്ന് അ​​​ർ​​​പ്പി​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും മെ​​​ത്രാ​​​നാ​​​യി​​​രി​​​ക്കും.


1570 മു​​​ത​​​ൽ 1962 വ​​​രെ ല​​​ത്തീ​​​ൻ​​​ സ​​​ഭ​​​യി​​​ൽ നി​​​ല​​​വി​​​ലി​​​രു​​​ന്ന ഈ ​​​കു​​​ർ​​​ബാ​​​ന​​​ക്ര​​​മം ത്രെ​​​ന്തോ​​​സ് സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ (1545-1563) താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​രം പു​​​രാ​​​ത​​​നക്ര​​​മ​​​ങ്ങ​​​ൾ ആ​​​ധാ​​​ര​​​മാ​​​ക്കി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ്.

ആ​​​രാ​​​ധ​​​ന​​​ക്ര​​​മ​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള ര​​​ണ്ടാം​​​ വ​​​ത്തി​​​ക്കാ​​​ൻ സൂ​​​ന​​​ഹ​​​ദോ​​​സി​​​ന്‍റെ (1962-1965) നി​​​ശ്ച​​​യ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ലു​​​ള്ള കു​​​ർ​​​ബാ​​​ന​​​ക്ര​​​മം ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലി​​​ല്ലാ​​​താ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.