ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീടിനു സ​മീ​പം സ്ഫോ​ട​നം; നാ​ലു മ​ര​ണം
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീടിനു സ​മീ​പം സ്ഫോ​ട​നം;  നാ​ലു മ​ര​ണം
Wednesday, June 23, 2021 11:37 PM IST
ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ പാ​ക് ഭീ​ക​ര​ൻ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ ഭ​വ​ന​ത്തി​നു സ​മീ​പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​ർ​ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ കു​റ​ഞ്ഞ​തു നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സു​കാ​ർ അ​ട​ക്കം 20 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ലാ​ഹോ​ർ ന​ഗ​ര​ത്തി​ൽ ജോ​ഹ​ർ​ടൗ​ൺ മേ​ഖ​ല​യി​ലെ സ​യീ​ദി​ന്‍റെ ഭ​വ​ന​ത്തി​ന​ടു​ത്തു​ള്ള പോ​ലീ​സ് പി​ക്ക​റ്റി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു പ​ണം ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചു കേ​സു​ക​ളി​ൽ 36 വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട സ​യീ​ദ് ലാ​ഹോ​റി​ലെ കോ​ട് ല​ഖ്പ​ത് ജ​യി​ലി​ലാ​ണ്. സ്ഫോ​ട​ന​ത്തി​നു പി​ന്നാലെ സ​യീ​ദ് വ​സ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന കിം​വ​ദ​ന്തി​ക​ൾ പ​ര​ന്നു.

അ​തി​ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ൽ ഭ​വ​ന​ങ്ങ​ള​ട​ക്കം ഏ​താ​നും കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. പി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് ആ​ൾ​നാ​ശം കു​റ​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചാ​വേ​ർ സ്ഫോ​ട​ന​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ കു​റ​ച്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​ഞ്ചാ​ബ് പ്ര​വി​ശ്യാ സ​ർ​ക്കാ​രി​നെ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നു പാ​ക് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ല​ഷ്ക​ർ ഇ ​തൊ​യ്ബ​യു​ടെ അ​പ​ര​സം​ഘ​ട​ന​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​മാ​അ​ത്ത് ഉ​ദ്ദ​വ​യു​ടെ നേ​താ​വാ​യ സ​യീ​ദ് ഐ​ക്യ​രാ​ഷ്്ട്ര​സ​ഭ​യു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട ഭീ​ക​ര​നാ​ണ്. ഇ​യാ​ളു​ടെ ത​ല​യ്ക്ക് അ​മേ​രി​ക്ക ഒ​രു കോ​ടി ഡോ​ള​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.