കോവിഡ് ഭീഷണിയൊഴിഞ്ഞെന്നു സ്ലൊവേനിയ
Thursday, June 17, 2021 1:17 AM IST
ബൽഗ്രേഡ്: രാജ്യത്ത് കോവിഡ്-19 ഭീഷണി ഒഴിഞ്ഞതായി സ്ലൊവേനിയൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം. അതേസമയം പ്രതിരോധ കുത്തിവയ്പും ഏതാനും നിയന്ത്രണങ്ങളും തുടരുമെന്നും വിശദീകരണമുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ പുതുതായി 112 പേർക്കാണ് രോഗം ബാധിച്ചത്. രണ്ടു പേർ മരിച്ചു.
രാജ്യത്തെ 769,248 പേർക്ക് ഒരുതവണയും പ്രായപൂർത്തിയായ 551,906 പേർക്ക് രണ്ടുതവണയും പ്രതിരോധ കുത്തിവയ്പ് നൽകി. 122 പേർ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലുള്ളത്.