റഫാൽ ഉടമ ഒലിവർ ദസോ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
റഫാൽ ഉടമ ഒലിവർ  ദസോ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു
Tuesday, March 9, 2021 1:30 AM IST
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ലെ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന നി​​​ർ​​​മാ​​​ണ​​​ക​​​ന്പ​​​നി​​​യാ​​​യ ദ​​​സോ ഏ​​​വി​​​യേ​​​ഷ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​നു​​​മാ​​​യ ഒ​​​ലി​​​വ​​​ർ ദ​​​സോ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

അറുപത്തി ഒന്പതുകാ​​​ര​​​നാ​​​യ ദ​​​സോ അ​​​വ​​​ധി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​നാ​​​യി വേ​​​ന​​​ൽ​​​ക്കാ​​​ല വ​​​സ​​​തി സ്ഥി​​​തി ചെ​​​യ്യു​​​ന്ന നോ​​​ർ​​​മ​​​ണ്ടി​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പൈ​​​ല​​​റ്റും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഫ്രാ​​​ൻ​​​സി​​​ലെ നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ലേ​​​ക്ക് 2002 ൽ ​​​ഇ​​​ദ്ദേ​​​ഹം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.​​​


വ്യ​​​വ​​​സാ​​​യി സെ​​​ർ​​​ജെ ദ​​​സോ​​​യു​​​ടെ മ​​​ക​​​നാ​​​ണ് ഒലിവർ ദേസോ. ഒ​​​ലി​​​വ​​​റിന്‍റെ മ​​​ര​​​ണം രാ​​​ജ്യ​​​ത്തി​​​ന് ക​​​ന​​​ത്ത ന​​​ഷ്ട​​​മാ​​​ണെ​​​ന്ന് ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ അ​​​നു​​​സ്മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.