ഡോ. കോളുതറയും ഡോ. പള്ളത്തും പൊന്തിഫിക്കൽ കൗൺസിൽ അംഗങ്ങൾ
Sunday, February 28, 2021 12:08 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് കോ​​​ളു​​​ത​​​റ സി​​​എം​​​ഐ, റ​​​വ.​​​ഡോ.​​​പോ​​​ൾ പ​​​ള്ള​​​ത്ത് എ​​​ന്നി​​​വ​​​രെ ‘പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ലെ​​​ജി​​​സ്ലേ​​​റ്റീ​​​വ് ടെ​​​ക്സ്റ്റ​​​സ്’ എ​​​ന്ന വ​​​ത്തി​​​ക്കാ​​​ൻ സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം. നി​​​ല​​​വി​​​ൽ ഈ ​​​കൗ​​​ൺ​​​സി​​​ലി​​​ൽ അം​​​ഗ​​​മാ​​​യ ഡോ. ​​​കോ​​​ളു​​​ത​​​റ​​​യു​​​ടെ നി​​​യ​​​മ​​​നം അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബം​​​ഗ​​​ളൂ​​​രു ധ​​​ർ​​​മാ​​​രാം വി​​​ദ്യാ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ കാ​​​ന​​​ൻ ലോ ​​​ഫാ​​​ക്ക​​​ൽ​​​റ്റി​​​യു​​​ടെ ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ക​​​യാ​​​ണ് ഡോ. ​​​കോ​​​ളു​​​ത​​​റ.


പാ​​​ലാ രൂ​​​പ​​​താം​​​ഗ​​​മാ​​​യ ഡോ. ​​​പ​​​ള്ള​​​ത്ത് വ​​​ത്തി​​​ക്കാ​​​നി​​​ൽ വി​​​ശു​​​ദ്ധ​​​രു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ റി​​​ലേ​​​റ്റ​​​ർ ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് മൂ​​​ന്നം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ഈ ​​​പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ ഉ​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.