ഇസ്രയേൽ വ്യോമാക്രമണം; സിറിയയിൽ 40 മരണം
Thursday, January 14, 2021 12:00 AM IST
ഡ​​​മാ​​​സ്ക​​​സ്: ഇ​​​സ്രേ​​​ലി വ്യോ​​​മ​​​സേ​​​ന ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി സി​​​റി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 40 മ​​​ര​​​ണം. ഒ​​​ന്പ​​​തു സി​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രും പ​​​ട്ടാ​​​ള​​​ത്തെ സ​​​ഹാ​​​യി​​​ക്കു​​​ന്ന 31 വി​​​ദേ​​​ശ പോ​​​രാ​​​ളി​​​ക​​​ളു​​​മാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 18 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണു വ്യോ​​​മാ​​​ക്ര​​​മണ​​മു​​​ണ്ടാ​​​യ​​​ത്. 2018 ജൂ​​​ണി​​​ൽ സി​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന 55 പോ​​​രാ​​​ളി​​​ക​​​ളെ വ​​​ധി​​​ച്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ത്ര​​​യും വി​​​പു​​​ല​​​വും ശ​​​ക്ത​​​വു​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ഇ​​​സ്ര​​​യേ​​​ൽ സി​​​റി​​​യ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്.


സി​​​റി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ദെ​​​യ്ർ ഇ​​​സോ​​​ർ പ​​​ട്ട​​​ണ​​​വും അ​​​ൽ​​​ബു ക​​​മാ​​​ൽ മേ​​​ഖ​​​ല​​​യു​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

കൊ​​​ല്ല​​​പ്പെ​​​ട്ട വി​​​ദേ​​​ശ​​​പോ​​​രാ​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ല. ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള​​​യും ഇ​​​റേ​​​നി​​​യ​​​ൻ-​​​അ​​​ഫ്ഗാ​​​ൻ പോ​​​രാ​​​ളി​​​ക​​​ൾ അം​​​ഗ​​​മാ​​​യ ഫാ​​​ത്തി​​​മി​​​ദ് ബ്രി​​​ഗേ​​​ഡും ആ​​​ക്ര​​​മ​​ണം ന​​ട​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ സജീവമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.