സ്പുട്നിക് 5 വാക്സിൻ; 95 ശതമാനം ഫലപ്രദം, ഒരു ഡോസിനു വില പത്തുഡോളറിൽ താഴെ
Tuesday, November 24, 2020 11:06 PM IST
മോ​​​സ്കോ: റ​​​ഷ്യ​​​യു​​​ടെ കോ​​​വി​​​ഡ്-19 വാ​​​ക്സി​​​ൻ 95 ശ​​​ത​​​മാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണെ​​​ന്ന് ഗ​​​മേ​​​ലി​​​യ റി​​​സേ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ. ര​​​ണ്ട് ഡോ​​​സ് വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

ര​​​ണ്ടു ഡോ​​​സു​​​ള്ള വാ​​​ക്സി​​​ന്‍റെ ഒ​​​രു ഡോ​​​സി​​​ന് പ​​​ത്തു ഡോ​​​ള​​​റി​​​ൽ താ​​​ഴെ ( 740 രൂ​​​പ) മാ​​​ത്ര​​​മേ വി​​​ല​ വ​​​രൂ​​​വെ​​​ന്നും റ​​​ഷ്യ​​​ൻ ഡ​​​യ​​​റ​​​ക്ട് ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ഫ​​​ണ്ട് (ആ​​​ർ​​​ഡി​​​ഐ​​​എ​​​ഫ്) പ​​​റ​​​ഞ്ഞു. മേ​​​ഡോ​​​ണ, ഫൈ​​​സ​​​ർ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നു​​​ക​​​ളേ​​​ക്കാ​​​ളും സ്പു​​​ട്നി​​​ക് 5 ന് ​​​വി​​​ല​​​ക്കു​​​റ​​​വാ​​​യി​​​രി​​​ക്കും. ര​​​ണ്ടു മു​​​ത​​​ൽ എ​​​ട്ട് ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ഊ​​​ഷ്മാ​​​വ് വ​​​രെ വാ​​​ക്സി​​​ൻ സൂ​​​ക്ഷി​​​ക്കാ​​​മെ​​​ന്നും ആ​​​ർ​​​ഡി​​​ഐ​​​എ​​​ഫ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.