ബൊളീവിയയിൽ ആർസെ വിജയത്തിലേക്ക്
Tuesday, October 20, 2020 12:56 AM IST
സുക്രെ: ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പാർട്ടിക്കു മുന്നേറ്റം. സോഷ്യലിസ്റ്റ് നേതാവ് ലൂയിസ് ആർസെ(57) വിജയത്തിലേക്കെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചന നല്കി.
ഒരുവർഷം മുന്പ് വോട്ടെടുപ്പിൽ തിരിമറി നടന്നുവെന്ന ആരോപണമുയർന്നതിനു പിന്നാലെയാണ് ഇവോ മൊറെയ്സിനു പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെട്ടത്. മൊറെയ്സിന്റെ കാബിനറ്റിൽ ധനമന്ത്രിയായിരുന്നു ലൂയിസ് ആർസെ.