കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഒന്പതര ലക്ഷം പിഴ
Monday, September 21, 2020 12:11 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ൽ സെ​​​ൽ​​​ഫ് ഐ​​​സോ​​​ലേ​​​ഷ​​​ൻ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​തി​​​നാ​​​യി​​​രം പൗ​​​ണ്ട്(​​​ഏ​​​താ​​​ണ്ട്9.5 ല​​​ക്ഷം രൂ​​​പ) വ​​​രെ പി​​​ഴ​​​യീ​​​ടാ​​​ക്കും. കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം വ​​​ര​​​വ് ഭ​​​യ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണിത്.

ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ വ​​​ട​​​ക്ക്, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ്, മ​​​ധ്യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വീ​​​ണ്ടും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യ​​​വ​​​രും ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​രും സെ​​​ൽ​​​ഫ് ഐ​​സോ​​ലേ​​​ഷ​​​നി​​​ൽ പോ​​​ക​​​ണം. നി​​​യ​​​ന്ത്ര​​​ണങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​യി​​​രം മു​​​ത​​​ൽ പ​​​തി​​​നാ​​​യി​​​രം വ​​​രെ പൗ​​​ണ്ട് പി​​​ഴ​​​യാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.