അയർലൻഡിൽ കോവിഡിന്റെ രണ്ടാം വരവ്
Thursday, September 17, 2020 11:12 PM IST
ഡബ്ളിൻ: രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പടരുന്നു. ഇറ്റലി, ഫ്രാൻസ്, യുകെ, അയർലൻഡ് തുടങ്ങി എട്ടു രാജ്യങ്ങളിൽ ദിവസവും രോഗികളുടെ എണ്ണം ഉയരുകയാണ്. മരണനിരക്കിൽ കുറവുണ്ടെങ്കിലും പുതിയ രോഗികളിൽ 48 ശതമാനവും 50 വയസിൽ താഴെയുള്ളവരാണ്.
കോവിഡിനെ ജീവിച്ചു തോൽപ്പിക്കുക എന്ന നയമാണ് രോഗത്തിനെതിരേ പോരാടാൻ സർക്കാർ നിർദേശിക്കുന്നത്. ഭവനസന്ദർശനങ്ങൾ ഒഴിവാക്കുക, ആറു പേരിൽ കൂടുതൽ ഒത്തു ചേരാതിരിക്കുക, ബാറുകളും പബ്ബുകളും അടച്ചിടുക, പൊതുസന്പർക്കം ഒഴിവാക്കുക തുടങ്ങിയവയിലൂടെ രോഗനിയന്ത്രണമാണു ലക്ഷ്യം.
അയർലൻഡിൽ മാർച്ച് മുതൽ 31,799 പേർക്കു കോവിഡ് ബാധിച്ചു. 1788 പേർ മരണമടഞ്ഞു. രണ്ടായിരത്തിലേറെ മലയാളികൾക്കും കോവിഡ് ബാധിച്ചു.
രാജു കുന്നക്കാട്ട്