യുഎസ് നൈറ്റ് ക്ലബ്ബിൽ വെടിവയ്പ്; രണ്ട് മരണം
Monday, July 6, 2020 12:24 AM IST
ഗ്രീൻവിൽ: ദക്ഷിണ കലിഫോർണിയയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. എട്ടുപേർക്കു പരിക്കേറ്റു. പുലർച്ചെ രണ്ടു മണിക്ക് മുന്പ് പാർട്ടിക്കിടെ ലാവിഷ് ലൗഞ്ച് ക്ലബ്ബിനുള്ളിലാണു വെടിവയ്പുണ്ടായത്. സംഭവത്തിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.