മഹാമാരിക്കു ശേഷിയുള്ള ഫ്ളൂ വൈറസ് ചൈനയിൽ കണ്ടെത്തി
Tuesday, June 30, 2020 11:26 PM IST
ബെ​​​​യ്ജിം​​​​ഗ്: മ​​​​ഹാ​​​​മാ​​​​രി​​​​ക്കു ശേ​​​​ഷി​​​​യു​​​​ള്ള ഫ്ളൂ(പനി) വൈ​​​​റ​​​​സ് ചൈ​​​​ന​​​​യി​​​​ലെ പ​​​​ന്നി​​​​ക​​​​ളി​​​​ൽ ഗ​​​​വേ​​​​ഷ​​​​ക​​​​ർ ക​​​​ണ്ടെ​​​​ത്തി. ഈ ​​​​വൈ​​​​റ​​​​സ് പ​​​​ന്നി​​​​ഫാം ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ലൂ​​​​ടെ പ​​​​ട​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ ഭീ​​​​ഷ​​​ണി​​​യി​​​​ല്ലെ​​​​ന്നും ഗ​​​​വേ​​​​ഷ​​​​കർ പ​​​​റ​​​​ഞ്ഞു. 2011നും 2018 ​​​​നും ഇ​​​​ട​​​​യി​​​​ൽ ചൈ​​​​ന​​​​യി​​​​ലെ പ​​​​ന്നി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച്. റി​​​​പ്പോ​​​​ർ​​​​ട്ട് യു​​​എ​​​സ് സ​​​യ​​​ൻ​​​സ് ജേ​​​ണ​​​ലാ​​​യ പി​​​എ​​​ൻ​​​എ​​​സി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ജി4 ​​​​ജ​​​​നി​​​​ത​​​​ക​​​ഘ​​​​ട​​​​ന​​​​യു​​​​ള്ള വൈ​​​​റ​​​​സ് മ​​​​നു​​​​ഷ്യ​​​​രി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചാ​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് പോ​​​​ലെ ത​​​​ന്നെ ശ്വാ​​​​സ​​​​കോ​​​​ശ അ​​​​സു​​​​ഖ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​വു​​​​ക. വൈ​​​​റ​​​​സ് ഇ​​​​പ്പോ​​​​ൾ പ​​​​ന്നി​​​​ക​​​​ളി​​​​ൽ മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ​​​​യെ​​​​ന്നും പേ​​​​ടി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ഹാ​​​​ർ​​​​വാ​​​​ഡ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സാം​​​​ക്ര​​​​മി​​​​ക​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ എ​​​​റി​​​​ക് ഫി​​​​ഗി​​​​ൽ ഡിം​​​​ഗ് പ​​​​റ​​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് ചൈ​​​ന​​​യി​​​ൽ കോ​​​വി​​​ഡ്-19 രോ​​​ഗം ആ​​​ദ്യ​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ജോ​​​ൺ ഹോ​​​പ്കി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ലോ​​​ക​​​ത്തി​​​ൽ 1,04,24,992 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ്-19 രോ​​​ഗം ബാ​​​ധി​​​ച്ചു. 5,09,706 പേ​​​ർ മ​​​രി​​​ച്ചു. ചൈ​​​ന​​​യി​​​ൽ 83,531 പേ​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 4,634 പേ​​​ർ മ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.