കിഴക്കൻ യൂറോപ്പിലും കോവിഡ് പടരുന്നു
കിഴക്കൻ യൂറോപ്പിലും കോവിഡ് പടരുന്നു
Thursday, April 9, 2020 10:39 PM IST
ജ​നീ​വ: കി​ഴ​ക്ക​ൻ യൂ​റോ​പ്പും പ​ഴ​യ സോ​വ്യ​റ്റ് യൂ​ണി​യ​നി​ൽപ്പെട്ട രാ​ജ്യ​ങ്ങ​ളും കോ​വി​ഡ്- 19 മ​ഹാ​മാ​രി​യു​ടെ അ​ടു​ത്ത ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ആ​കു​മോ? സ​മീ​പദി​വ​സ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ അ​തി​വേ​ഗം വ​ർ​ധി​ക്കു​ന്ന​താ​ണ് ഈ ​ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​നം.
മാ​ർ​ച്ച് 31നു ​റ​ഷ്യ​യി​ലെ രോ​ഗി​ക​ളു​ടെ സം​ഖ്യ 2337 ആ​യി​രു​ന്നു. ഏ​പ്രി​ൽ എ​ട്ടി​ന് അ​ത് 8672 ആ​യി വ​ർ​ധി​ച്ചു. ഏ​ഴി​നും എ​ട്ടി​നും ആ​യി​ര​ത്തി​ലേ​റെ വീ​ത​മാ​യി​രു​ന്നു പു​തി​യ രോ​ഗി​ക​ളു​ടെ സം​ഖ്യ. മ​ര​ണ​സം​ഖ്യ​യും കു​ത്ത​നെ കൂ​ടു​ന്നു​ണ്ട്. മാ​ർ​ച്ച് 31-ലെ 17-​ൽനി​ന്ന് ഏ​പ്രി​ൽ എ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ആ​കെ മ​ര​ണം 63 ആ​യി.

മാ​ർ​ച്ച് 15നു 125 ​രോ​ഗി​ക​ൾ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന പോ​ള​ണ്ടി​ൽ ഇ​പ്പോ​ൾ 5205 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്. 157 പേ​ർ മ​രി​ച്ചു. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ മാ​ർ​ച്ച് 15ന് 293 ​പേ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു കോ​വി​ഡ്. ഇ​പ്പോ​ൾ 5312 പേ​ർ​ക്ക്. റൊ​മാ​നി​യ​യി​ൽ ഈ ​സം​ഖ്യ 139-ൽ ​നി​ന്നു 4761 ആ​യി. സെ​ർ​ബി​യ​യി​ൽ 48-ൽ​നി​ന്ന് 2666ലെ​ത്തി. യു​ക്രെ​യ്നി​ൽ വെ​റും മൂ​ന്നി​ൽ നി​ന്നാ​ണ് 1668-ലേ​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത്.ക്രൊ​യേ​ഷ്യ​യി​ൽ 49-ൽനി​ന്ന് 1343 ആ​യ​പ്പോ​ൾ ഹം​ഗ​റി​യി​ൽ 32-ൽനി​ന്ന് 920 ആ​യി കോ​വി​ഡ് ബാ​ധി​ത​ർ.


ബെ​ലാ​റസി​ൽ 27-ൽനി​ന്ന് 1066 ലേ​ക്ക് കൂ​ടി​യ​പ്പോ​ൾ അ​യ​ൽ​രാ​ജ്യ​മാ​യ എ​സ്റ്റോ​ണി​യ​യി​ൽ 171 ൽ നി​ന്ന് 1185-ലേ​ക്കാ​യി​രു​ന്നു വ​ർ​ധ​ന. ലി​ത്വാ​നി​യ 14-ൽനി​ന്ന് 955ലെ​ത്തി​യ​പ്പോ​ൾ ലാ​ത്‌​വി​യ 30-ൽനി​ന്ന് 577 ആ​യി.

മൊ​ൾ​ഡോ​വ​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഇ​ക്കാ​ല​ത്തെ 12-ൽനി​ന്ന് 1174 ആ​യി. സ്‌​ലൊ​വേ​നി​യ​യി​ൽ 219-ൽ ​നി​ന്ന് 1091ലേ​ക്കാ​യി​രു​ന്നു വ​ർ​ധ​ന. ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ നാ​ലി​ൽനി​ന്ന് 555 ആ​യ​പ്പോ​ൾ ക​സാ​ഖ്സ്ഥാ​നി​ൽ ഒ​ന്പ​തി​ൽ നി​ന്ന് 759 ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.