ലെബനനിലെ ഫിലിപ്പീൻസ് അംബാസഡർ മരിച്ചു
Thursday, April 2, 2020 11:32 PM IST
ബെയ്റൂട്ട്: ലെബനനിലെ ഫിലിപ്പീൻസ് അംബാസഡർ ബർണഡിറ്റ കറ്റാല്ല(62) കോവിഡ് ബാധിച്ച് മരിച്ചു. ബെയ്റൂട്ട് ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം. മലേഷ്യയിലും ഇന്തോനേഷ്യയിലും ബർണഡിറ്റ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ഹോങ്കോംഗിൽ കോണ്‍സൽ ജനറലായും പ്രവർത്തിച്ചു. ലെബനനിൽ 14 പേരാണു കോവിഡ് ബാധിച്ച് മരിച്ചത്. 479 പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.