പര്യടനം വൻവിജയം: ഡോണൾഡ് ട്രംപ്
Thursday, February 27, 2020 12:11 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പര്യടനം വൻ വിജയമായിരുന്നെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ ഉടനെ ട്രംപ് ട്വീറ്റ് ചെയ്തത് “ഇപ്പോൾ വന്നിറങ്ങി. ഇന്ത്യ മഹത്താണ്. പര്യടനം വൻ വിജയമായി’’ എന്നാണ്.
ഭാര്യ മെലാനിയ, പുത്രി ഇവാങ്ക, മരുമകൻ ജാറഡ് കുഷ്നർ, മുതിർന്ന കാബിനറ്റംഗങ്ങൾ എന്നിവർക്കൊപ്പമാണ് ട്രംപ് ഇന്ത്യയിൽ 36 മണിക്കൂർ സന്ദർശനം നടത്തിയത്.