വി.പി.സജീന്ദ്രന് യുഗ്മ പുരസ്കാരം
Wednesday, January 22, 2020 11:02 PM IST
ലണ്ടൻ: മികച്ച പാർലമെന്റേറിയന് യു.കെ.യിലെ മലയാളികളുടെ സംഘടനയായ യുഗ്മ ഏർപ്പെടുത്തിയ നിയമനിർമാണ പുരസ്കാരം വി.പി.സജീന്ദ്രൻ എംഎൽഎയ്ക്ക്. നിയമസഭയിൽ ബില്ലുകൾക്ക് ഏറ്റവും കൂടുതൽ ഭേദഗതി കൊണ്ടുവരികയും അതിൽതന്നെ കൂടുതൽ ദേഭഗതികൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതിനാണ് പുരസ്കാരം.
മറ്റു പുരസ്കാര ജേതാക്കൾ ചുവടെ. ജോളി തടത്തില്‍ (ജര്‍മനി) - പ്രവാസിരത്ന പുരസ്കാരം, മാധവന് നായര്‍ (ഫൊക്കാന പ്രസിഡന്റ്, അമേരിക്ക)- ബെസ്റ്റ് ട്രാന്‍സ് അറ്റ്ലാന്റിക് ലീഡര്‍, സിബി ചെത്തിപ്പുഴ (സ്വിറ്റ്സര്‍ലൻഡ്)-കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്കാരം, വി.ടി.വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ്, അബുദാബി, യു.എ.ഇ)- മഹാത്മാ പുരസ്കാരം. തമ്പി ജോസ് (ലിവര്‍പൂള്‍) - കര്‍മശ്രേഷ്ഠ പുരസ്കാരം, അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) - ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍, ദീപ നായര്‍ (നോട്ടിംഗ്ഹാം) - കലാഭൂഷണം പുരസ്കാരം, മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍) - ബെസ്റ്റ് ഇന്റർനാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ്, വിവേക് പിള്ള (ലണ്ടന്‍)- എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ .