നൈജീരിയയിൽ വൈദികവിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
Wednesday, January 15, 2020 12:14 AM IST
ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ലെ ക​ഡൂ​ന​യി​ൽ നാലു വൈദിക വി​ദ്യാ​ർ​ഥി​കളെ സാ​യു​ധ ഗ്രൂ​പ്പ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ആ​രാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന് വ്യക്തമല്ല. ഗു​ഡ് ഷെ​പ്പേ​ർ​ഡ് സെ​മി​നാ​രി​യി​ലെ പ​യ​സ് ക​ൻ​വാ​യ് (19), പീ​റ്റ​ർ ഉ​മ​നു​കോ​ർ (23), സ്റ്റീ​ഫ​ൻ ആ​മോ​സ് (23), മൈ​ക്ക​ൽ എ​ന്നാ​ഡി (18) എ​ന്നി​വ​രെ​യാ​ണു തോ​ക്കു​ധാ​രി​ക​ൾ എ​ട്ടാം​ തീ​യ​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 270 പേ​ർ പ​ഠി​ക്കു​ന്ന സെ​മി​നാ​രി​യാ​ണിത്. പ​ട്ടാ​ള​വേ​ഷ​ത്തി​ലെ​ത്തി മ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്നാ​ണു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.


നൈ​ജീ​രി​യ​യി​ലെ സ്ഥി​തി പ​രി​താ​പ​ക‌​ര​മാ​ണെ​ന്നും സാ​യു​ധ​വി​ഭാ​ഗ​ങ്ങ​ളെ ആ​ർ​ക്കും നി​യ​ന്ത്രി​ക്കാ​നാവു​ന്നി​ല്ലെ​ന്നും എ​യി​ഡ് ടു ​ദ ച​ർ​ച്ച് ഇ​ൻ നീ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഹൈ​ൻ ഗെ​ർ​ഡേ​ൺ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.