നൈജറിൽ ഭീകരാക്രമണം; 70 സൈനികർ മരിച്ചു
നൈജറിൽ ഭീകരാക്രമണം; 70 സൈനികർ മരിച്ചു
Friday, December 13, 2019 12:01 AM IST
നി​​യാ​​മി: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നൈ​​ജ​​റി​​ലെ സൈ​​നി​​ക കേ​​ന്ദ്ര​​ത്തി​​ൽ ഭീ​​ക​​ര​​ർ ചൊ​​വ്വാ​​ഴ്ച ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കു​​റ​​ഞ്ഞ​​ത് 70 പ​​ട്ടാ​​ള​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 12 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​മു​​ണ്ട്. സ​​മീ​​പ​​കാ​​ല​​ത്ത് നൈ​​ജ​​റി​​ലു​​ണ്ടാ​​വു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണി​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ഒ​​രു ഗ്രൂ​​പ്പും ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. അ​​ൽ​​ക്വ​​യ്ദ, ഐ​​എ​​സ് ഗ്രൂ​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള ഭീ​​ക​​ര​​ർ​​ക്ക് സ്വാ​​ധീ​​ന​​മു​​ള്ള പ്ര​​ദേ​​ശ​​മാ​​ണി​​വി​​ടം. മാ​​ലി​​യു​​ടെ അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള ഇ​​നാ​​റ്റ​​സ് പ​​ട്ട​​ണ​​ത്തി​​ലെ സൈ​​നി​​ക കേ​​ന്ദ്ര​​ത്തി​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​ത്.

ഈ​​ജി​​പ്ത് പ​​ര്യ​​ട​​നം വെ​​ട്ടി​​ച്ചു​​രു​​ക്കി നൈ​​ജ​​ർ പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മ്മ് ഇ​​സോ​​ഫു നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.