ഇംപീച്ച്മെന്റ് വിചാരണയിൽ ട്രംപ് പങ്കെടുക്കില്ല
Tuesday, December 3, 2019 12:04 AM IST
വാഷിംഗ്ടൺ ഡിസി: ജനപ്രതിനിധി സഭയിലെ ജുഡീഷറി കമ്മിറ്റി ബുധനാഴ്ച നടത്തുന്ന ഇംപീച്ച്മെന്റ് വിചാരണയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപോ അദ്ദേഹത്തിന്റെ അഭിഭാഷകനോ പങ്കെടുക്കില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. കമ്മിറ്റിയുടെ ചെയർമാൻ ജെറോൾഡ് നാഡ്ലർ ട്രംപിനെ വിചാരണയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അഭിഭാഷകനെ അയച്ചാലും മതിയെന്നു പറഞ്ഞിരുന്നു. എന്നാൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സ ുതാര്യമല്ലെന്ന് വൈറ്റ്ഹൗസ് കോൺസൽ പാറ്റ്സിപ്ലോൺ പ്രതികരിച്ചു.
പ്രതിപക്ഷനേതാവും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെതിരേ അന്വേഷണം നടത്താൻ ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയോട് ഫോണിൽ നിർദേശിച്ചുവെന്ന ആരോപണത്തിലാണ് ഇംപീച്ച്മെന്റ് നടപടികൾ.