നെതന്യാഹുവിന് എതിരേ കുറ്റം ചുമത്തി
Friday, November 22, 2019 1:05 AM IST
ജറുസലം: അഴിമതിക്കേസിൽ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ അറ്റോർണി ജനറൽ കുറ്റം ചുമത്തി. കൈക്കൂലി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയാൽ പത്തുവർഷം വരെ തടവുശിക്ഷ കിട്ടാം. ഇതിനിടെ ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന് അഭ്യൂഹം പരന്നു.