ഇറാക്കിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം: ആംനസ്റ്റി ഇന്റർനാഷണൽ
Monday, November 11, 2019 12:11 AM IST
ബാഗ്ദാദ്: സാന്പത്തിക പരിഷ്കാരം നടപ്പാക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിനെതിരേ ഇറാക്കിൽ നടക്കുന്ന ജനകീയസമരത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന ബാഗ്ദാദ് ഭരണകൂടത്തിന്റെ നടപടി അവ സാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.
പ്രക്ഷോഭകാരികൾക്കു നേരേ സായുധ സൈനികർ പലേടത്തും വെടിവയ്പു നടത്തി. ബാഗ്ദാദിൽ മാത്രം ഇന്നലെ ആറു പേർക്കു ജീവഹാനി നേരിട്ടു.
ഒക്ടോബറിനുശേഷം ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം പേർക്കു ജീവഹാനി നേരിട്ടിട്ടുണ്ടെന്നാണു കണക്ക്. പതിനയ്യായിരത്തോളം പേർക്കു പരിക്കേറ്റു.
പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്നു ബാഹ്ദാദിൽ കർഫ്യു ഏർപ്പെടുത്തുകയും ഇന്റർനെറ്റിനു നിയന്ത്രണം കൊണ്ടുവരുകയും ചെയ്തു. പ്രധാനമന്ത്രി അഡൽ അബ്ദുൾ മെഹ്ദി രാജിക്കു സമ്മതിച്ചതായി നേരത്തേ പ്രസിഡന്റ് ബർഹാം സാലിഹ് പറഞ്ഞിരുന്നു.