തുഷാറിനെതിരായ കേസ് തള്ളി; പാസ്പോർട്ട് തിരികെ നൽകി
തുഷാറിനെതിരായ കേസ് തള്ളി; പാസ്പോർട്ട് തിരികെ നൽകി
Monday, September 9, 2019 12:19 AM IST
അ​​ജ്മാ​​ൻ: തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി​​ക്കെ​​തി​​രാ​​യ ചെ​​ക്കുകേ​​സ് അ​​ജ്മാ​​ൻ കോ​​ട​​തി ത​​ള്ളി. ഹ​​ർ​​ജി​​ക്കാ​​ര​​നാ​​യ നാ​​സി​​ലി​​നു മ​​തി​​യാ​​യ തെ​​ളി​​വു​​ക​​ൾ ഹാ​​ജ​​രാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ന്നും വി​​ശ്വാ​​സ്യ​​ത​​യി​​ല്ലെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു. തു​​ഷാ​​റി​​ന്‍റെ പാ​​സ്പോ​​ർ​​ട്ടും കോ​​ട​​തി തി​​രി​​ച്ചു ന​​ൽ​​കി. തി​​ങ്ക​​ളാ​​ഴ്ച​ത​​ന്നെ തു​​ഷാ​​ർ നാ​​ട്ടി​​ലേ​​ക്കു തി​​രി​​ച്ചു​വരുമെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

തൃ​​ശൂ​​ർ സ്വ​​ദേ​​ശി നാ​​സി​​ൽ അ​​ബ്ദു​​ള്ള ന​​ൽ​​കി​​യ കേ​​സി​​ലാ​​യി​​രു​​ന്നു അ​​ജ്മാ​​നി​​ൽ തു​​ഷാ​​ർ അ​​റ​​സ്റ്റി​​ലാ​​യ​​ത്. പ്ര​​വാ​​സി വ്യ​​വ​​സാ​​യി എം.​​എ. യൂ​​സ​​ഫ​​ലി​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​ലും 10 ല​​ക്ഷം ദി​​ർ​​ഹ​​ത്തി​​ന്‍റെ (ഏ​​ക​​ദേ​​ശം 1.9 കോ​​ടി രൂ​​പ) ജാ​​മ്യ​​ത്തു​​ക​​യി​​ലും ഉ​​ട​​ൻ​​ത​​ന്നെ തു​​ഷാ​​റി​​നു ജാ​​മ്യം ല​​ഭി​​ച്ചു. പാ​​സ്പോ​​ർ​​ട്ട് പി​​ടി​​ച്ചു​​വ​​ച്ച​​തി​​നാ​​ലാണ് തു​​ഷാ​​റി​​ന് യു​​എ​​ഇ വി​​ടാ​​നാ​​വാതിരുന്നത്.

തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ൽ 12 വ​​ർ​​ഷം മു​​ൻ​​പു ദു​​ബാ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ബോ​​യിം​​ഗ് ക​​ണ്‍​സ്ട്ര​​ക‌്ഷ​​ൻ ക​​ന്പ​​നി​​യു​​ടെ ഉ​​പ​​ക​​രാ​​റു​​കാ​​ര​​നാ​​ണ് നാ​​സി​​ൽ അ​​ബ്ദു​​ള്ള. ക​​രാ​​ർ ജോ​​ലി ചെ​​യ്ത വ​​ക​​യി​​ൽ 90 ല​​ക്ഷം ദി​​ർ​​ഹം (ഏ​​ക​​ദേ​​ശം 17.1 കോ​​ടി രൂ​​പ) കി​​ട്ടാ​​നു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി.

ചെ​​ക്കി​​ലെ മു​​ഴു​​വ​​ൻ പ​​ണ​​വും കി​​ട്ടി​​യാ​​ലേ പ​​രാ​​തി പി​​ൻ​​വ​​ലി​​ക്കൂ എ​​ന്ന നി​​ല​​പാ​​ടി​​ലാ​​യി​​രു​​ന്നു നാ​​സി​​ൽ. സു​​ഹൃ​​ത്താ​​യ യു​​എ​​ഇ പൗ​​ര​​ന്‍റെ പാ​​സ്പോ​​ർ​​ട്ട് കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചു ജാ​​മ്യ​​വ്യ​​വ​​സ്ഥ​​യി​​ൽ ഇ​​ള​​വു നേ​​ടാ​​ൻ തു​​ഷാ​​ർ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.

അ​​തേ​​സ​​മ​​യം, പ​​രാ​​തി​​ക്കാ​​ര​​നാ​​യ നാ​​സി​​ൽ അ​​ബ്ദു​​ള്ള ദു​​ബാ​​യ് കോ​​ട​​തി​​യി​​ലും തു​​ഷാ​​റി​​നെ​​തി​​രേ സി​​വി​​ൽ കേ​​സ് ഫ​​യ​​ൽ ചെ​​യ്തി​​ട്ടു​​ണ്ട്. അ​​ജ്മാ​​ൻ പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​ക്കു പു​​റ​​മേ​​യാ​​ണി​​ത്. ഹ​​ർ​​ജി കോ​​ട​​തി ഫ​​യ​​ലി​​ൽ സ്വീ​​ക​​രി​​ച്ചു. തു​​ഷാ​​റി​​ൽ​​നി​​ന്നു ക​​രാ​​ർ പ്ര​​കാ​​രം കി​​ട്ടാ​​നു​​ള്ള തു​​ക ല​​ഭി​​ക്ക​​ണ​​മെ​​ന്നു ഹ​​ർ​​ജി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

നാ​​സി​​ൽ അ​​ബ്ദു​​ള്ള​ സു​ഹൃ​ത്തു​മാ​യി ന​ട​ത്തി​യ ഒ​രു ഫോ​​ണ്‍ സം​​ഭാ​​ഷ​​ണ​​ത്തി​​ന്‍റെ ശ​​ബ്ദ​​രേ​​ഖ പു​​റ​​ത്തു വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു ദു​​ബാ​​യ് കോ​​ട​​തി​​യി​​ൽ സി​​വി​​ൽ കേ​​സ് ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​ത്. യു​​എ​​ഇ​​യി​​ൽ കേ​​സ് കൊ​​ടു​​ക്കാ​​ൻ നാ​​സി​​ൽ അ​​ബ്ദു​​ള്ള മ​​റ്റൊ​​രാ​​ളി​​ൽ​​നി​​ന്നു ചെ​​ക്ക് സം​​ഘ​​ടി​​പ്പി​​ച്ചു എ​​ന്ന ത​​ര​​ത്തി​​ലാ​​ണു ശ​​ബ്ദ​​രേ​​ഖ​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.