പാക്കിസ്ഥാനിലെ മലയാളി രാഷ്‌ട്രീയനേതാവ് ബി.എം. കുട്ടി അന്തരിച്ചു
പാക്കിസ്ഥാനിലെ മലയാളി രാഷ്‌ട്രീയനേതാവ് ബി.എം. കുട്ടി അന്തരിച്ചു
Monday, August 26, 2019 12:18 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ലെ മ​​ല​​യാ​​ളി​​യാ​​യ രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​വും മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ ബി.​​എം. കു​​ട്ടി(89) അ​​ന്ത​​രി​​ച്ചു. ആ​​റു പ​​തി​​റ്റാ​​ണ്ടി​​ല​​ധി​​കം പാ​​ക്കി​​സ്ഥാ​​ൻ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്ന ബി​​യ്യ​​ത്ത് മൊ​​ഹി​​യൂ​​ദ്ദീ​​ൻ കു​​ട്ടി 1930ൽ ​​മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ തി​​രൂ​​രി​​ലാ​​ണു ജ​​നി​​ച്ച​​ത്. 1949ൽ, 19-ാം ​​വ​​യ​​സി​​ൽ പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു കു​​ടി​​യേ​​റി. ഭാ​​ര്യ ബി​​ർ​​ജി​​സ് സി​​ദ്ദി​​ഖി 2010ൽ ​​അ​​ന്ത​​രി​​ച്ചു. നാ​​ലു മ​​ക്ക​​ളാ​​ണ് ഈ ​​ദ​​ന്പ​​തി​​ക​​ൾ​​ക്കു​​ള്ള​​ത്.


പാ​​ക്കി​​സ്ഥാ​​നി​​ൽ ഇ​​ട​​തു​​പ​​ക്ഷ ആ​​ഭി​​മു​​ഖ്യ​​മു​​ള്ള പാ​​ക്കി​​സ്ഥാ​​നി അ​​വാ​​മി ലീ​​ഗ്, നാ​​ഷ​​ണ​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി പാ​​ക്കി​​സ്ഥാ​​ൻ നാ​​ഷ​​ണ​​ൽ പാ​​ർ​​ട്ടി എ​​ന്നി​​വ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ത്മ​​ക​​ഥ​​യാ​​യ സി​​ക്സ്റ്റി ഇ​​യേ​​ഴ്സ് ഇ​​ൻ സെ​​ൽ​​ഫ് എ​​ക്‌​​സൈ​​ൽ-​​എ പൊ​​ളി​​റ്റി​​ക്ക​​ൽ ഓ​​ട്ടോ​​ബ​​യോ​​ഗ്ര​​ഫി ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യ കൃ​​തി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.