കാനഡ നികുതി പിൻവലിച്ചു
Tuesday, July 1, 2025 1:11 AM IST
ഒട്ടാവ: അമേരിക്കയിലെ ടെക് കന്പനികളിൽനിന്നു ഡിജിറ്റൽ സേവന നികുതി പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി കാനഡ അറിയിച്ചു.
പുതിയ നികുതി ഇന്നലെ പ്രാബല്യത്തിൽ വരുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് പിൻവലിച്ചുവെന്ന അറിയിപ്പുണ്ടായത്.
ഈ നികുതിയുടെ പേരിൽ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.