ഹോങ്കോംഗിൽ കണ്ണീർവാതക പ്രയോഗം
Saturday, August 24, 2019 11:12 PM IST
ഹോങ്കോംഗ്: കൂടുതൽ ജനാധിപത്യാവകാശങ്ങൾക്കായി ഹോങ്കോംഗിൽ സമരം തുടരുന്ന ജനാധിപത്യ പ്രക്ഷോഭകരെ നേരിടാൻ പോലീസിന്റെ കണ്ണീർവാതക പ്രയോഗം. പ്രതിഷേധക്കാർ കല്ലേറ് നടത്തിയതോടെയാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്.
ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേയാണു ജനാധിപത്യവാദികൾ സമരം തുടങ്ങിയത്. ബിൽ ഉപേക്ഷിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടും കൂടുതൽ അവകാശങ്ങൾക്കായി സമരം തുടരുകയായിരുന്നു.
സമരത്തിന്റെ ഭാഗമായി പ്രക്ഷോഭകർ കഴിഞ്ഞദിവസം 45 കിലോമീറ്റർ മനുഷ്യച്ചങ്ങല തീർത്തിരുന്നു.